താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ് കരനെല്‍ക്കൃഷി തുടങ്ങി

Posted By : Seed SPOC, Alappuzha On 13th August 2013


 

 
ചാരുംമൂട്: താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ്ക്ലബ് കരനെല്‍ക്കൃഷി തുടങ്ങി. താമരക്കുളം കൃഷിഭവന്റെ സഹായത്തോടെ സ്കൂള്‍വളപ്പിലെ പത്തുസെന്റ് സ്ഥലത്താണ് നെല്‍ക്കൃഷി ചെയ്യുന്നത്. നെല്ലിനെ അടുത്തറിയാനും നെല്ല് ഉത്പാദനത്തിന്റെ വിവിധഘട്ടങ്ങളെപ്പറ്റി കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനുമാണ് കൃഷി തുടങ്ങിയത്.
 
പഞ്ചായത്തില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനായി സീഡ് പോലീസ് അംഗങ്ങള്‍ കര്‍ഷകരെ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. തരിശിട്ടിരിക്കുന്ന നിലങ്ങളില്‍ കൃഷിയിറക്കുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കും. കൃഷി ഉദ്യോഗസ്ഥര്‍ ഇവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കും.
താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണനുണ്ണിത്താന്‍ വിത്തുവിതച്ച് നെല്‍ക്കൃഷി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്.ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി എച്ച്.എം. പി.ശശിധരന്‍ നായര്‍, കൃഷി ഓഫീസര്‍ കെ.ജി.അശോക്കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്‍, പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍, അധ്യാപകരായ എ.എന്‍. ശിവപ്രസാദ്, എന്‍. രാധാകൃഷ്ണപിള്ള, എം.മാലിനി, സുനിത ഡി.പിള്ള, റാഫി രാമനാഥ്, സജി കെ. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
 

Print this news