പട്ടാമ്പി: ഇറാംഗ്രൂപ്പിന്റെ കരുണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് യങ് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും ടി.ടി.ഐ.യുടെയും ആഭിമുഖ്യത്തില്‍ ജൈവകൃഷി തുടങ്ങി. മരച്ചീനി, വാഴ, കൂര്‍ക്ക, മധുരക്കിഴങ്ങ്, മഞ്ഞള്‍, പയര്‍, മുളക്, വെണ്ട, ചീര എന്നിവയാണ് പ്രത്യേകം സജ്ജമാക്കിയ തോട്ടങ്ങളില്‍ സീഡ് അംഗങ്ങള്‍ നട്ടത്.
സ്‌കൂള്‍വളപ്പില്‍ തണല്‍മരത്തൈകളും നട്ടു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. അനില്‍കുമാര്‍, അധ്യാപകരായ ആരതി, രാഗേഷ്, സീഡ് പ്രവര്‍ത്തകരായ അഭിജിത്ത്, റിന്‍ഷാദ്, ഹാഷിം എന്നിവരും നേതൃത്വം നല്‍കി. സ്‌കൂള്‍ സി.ഇ.ഒ. മനോഹര്‍ വര്‍ഗീസ്, മാനേജര്‍ അബ്ദുള്‍സമദ് എന്നിവര്‍ പങ്കെടുത്തു.