കര്‍ഷകദിനാചരണം വിദ്യാലയങ്ങളില്‍

Posted By : tcradmin On 18th August 2015


എളനാട്: സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു. മേഖലയിലെ മികച്ച കര്‍ഷകരില്‍ ഒരാളായ ടി. രാംകുമാറിനെ പ്രധാനാധ്യാപകന്‍ ജിമ്മി എസ്. എടക്കര പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ അദ്ദേഹവുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. കൃഷിത്തോട്ടം സന്ദര്‍ശിച്ചു.
എളനാട്: തൃക്കണായ ഗവ. യു.പി. സ്‌കൂളില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കറപ്പനെ(തങ്കമണി) ആദരിച്ച് കര്‍ഷകദിനം ആചരിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.എം. മീര, ഇക്കൊ ക്ലബ്ബംഗങ്ങളായ എല്‍ദോസ്, സണ്ണി, സിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.

Print this news