വാടയ്ക്കല്‍ ഡോ. അംബേദ്കര്‍ സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫലവൃക്ഷത്തോട്ടത്തിന് തുടക്കംകുറിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗം
സി.ആര്‍.ദിലീപ് തൈ നടുന്നു
വാടയ്ക്കല്‍: വാടയ്ക്കല്‍ ഡോ. അംബേദ്കര്‍ സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിശാലമായ കാമ്പസില്‍ ഇനി ഫലവൃക്ഷത്തോട്ടവും. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടമായി 36 ഫലവൃക്ഷത്തൈകള്‍ നട്ടു. പേര, റെമ്പുട്ടാന്‍, ചാമ്പ, നെല്ലി, നെല്ലിപ്പുളി എന്നിവയാണ് നട്ടത്. ഇതിന്റെ പരിപാലനച്ചുമതല മുപ്പതംഗ സീഡ് ക്ലബ് ഏറ്റെടുത്തു.
പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് അംഗം സി.ആര്‍.ദിലീപ് ആദ്യതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രസീദ, അധ്യാപകരായ എം.വി.വിമലമ്മ, കെ.സി.ഓമനക്കുട്ടന്‍ നായര്‍, വിദ്യാര്‍ഥിനികളായ എസ്.ശ്രീക്കുട്ടി, ബി.അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.