ചെമ്പരത്തി സ്‌ക്വാഷില് തുടങ്ങി ചൊറിഞ്ഞനം ഇഡ്ഡലി വരെ രുചിയുടെ രീതികള് മാറ്റി സീഡ് ക്‌ളബ്

Posted By : Seed SPOC, Alappuzha On 16th August 2015


 

 
 
 
ചേര്ത്തല: സ്വാഗതം ചെയ്യാന് ചെമ്പരത്തിപ്പൂവില്‌നിന്നും ശംഖുപുഷ്പത്തില്‌നിന്നും ഉണ്ടാക്കിയ സ്‌ക്വാഷ്, കഴിക്കാന് ചേമ്പില കട്ട്‌ലെറ്റ് തുടങ്ങി ചൊറിഞ്ഞനം ഇലകൊണ്ടുള്ള ഇഡ്ഡലി വരെ. പായസ ഇനത്തില് മത്തങ്ങ മുതല് പപ്പായ വരെ. ഇത് ആയുര് ഫുഡ്‌ഫെസ്റ്റിലെ വിഭവങ്ങള്. ചേര്ത്തല സെന്റ് മേരീസ് ഗേള്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് സയന്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ പ്രകൃതിയിലെ ചേരുവകളില്‍നിന്നുള്ള രുചിക്കൂട്ടൊരുക്കിയത്.
സ്‌കൂളിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്ഥിനികള് മത്സരിച്ച് ഭക്ഷ്യവിഭവങ്ങള് നിരത്തിയപ്പോള് പട്ടിക 250 കടന്നു. നാട്ടിന്പുറങ്ങളില്‌നിന്നും തൊടികളില്‌നിന്നും ശേഖരിച്ച ഇലകള് കൊണ്ടുള്ളതായിരുന്നു വിഭവങ്ങളിലേറെയും. പണ്ടുകാലത്ത് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതും പിന്നീട് ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ പോഷില് പുതിയ തലമുറ മറന്ന ഇലക്കറികളും വിഭവങ്ങളുമാണ് വിദ്യാര്‍ഥിനികള് അവതരിപ്പിച്ചത്.
ഫുഡ്‌ഫെസ്റ്റിന്റെ ഭാഗമായി സീഡ് ക്ലബ് അംഗങ്ങളായ യു.പി.വിദ്യാര്ഥികള് വിപുലമായ ഔഷധസസ്യ പ്രദര്ശനവും ഒരുക്കി. കാണാമറയത്തായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ പലതിനെയും പ്രദര്ശനത്തില് വിദ്യാര്ഥികള് എത്തിച്ചു.
ഫുഡ്‌ഫെസ്റ്റും പ്രദര്ശനവും സ്‌കൂള് ഹെഡ്മിസ്ട്രസ് ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോ ഓര്ഡിനേറ്റര് എല്‌സി ചെറിയാന്, സിസ്റ്റര് ആലീസ് പി., ടെസ്സി ജോസ് തുടങ്ങിയവര് നേതൃത്വം നല്‍കി.
 
 

Print this news