സഡാകോ സ്മരണപുതുക്കി സീഡ് കുട്ടികള്‍

Posted By : ksdadmin On 14th August 2015


 

 
 
രാജപുരം: ഹിരോഷിമാദിനത്തില്‍ സഡാകോ സ്മരണ പുതുക്കി ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ഒറിഗാമി പക്ഷിയുടെ മാതൃക തീര്‍ത്താണ് കുട്ടികള്‍, യുദ്ധക്കൊതിയില്‍ അകാലത്തില്‍ പൊലിഞ്ഞ സഡാകോയുടെ ഓര്‍മ പുതുക്കിയത്. 
കടലാസില്‍ തീര്‍ത്ത ആയിരം ഒറിഗാമി പക്ഷികളുടെ രൂപവുമായി യുദ്ധരഹിത നാളെക്കായി വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. പരിപാടിക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജീവ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സീമ, എബ്രഹാം തോമസ്, കെ.എസ്.ഷീജ, ഐറിന്‍ ആന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Print this news