കൊതുക് ഉറവിട നശീകരണവുമായി സീഡ്

Posted By : ksdadmin On 14th August 2015


 

 
 
കാസര്‌കോട്: ഡെങ്കിപ്പനി പ്രതിരോധപ്രവര്ത്തന ഭാഗമായി കാസര്‌കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ്, സ്‌കൗട്ട് വിദ്യാര്ഥികള് നഗരസഭയിലെ താളിപ്പടപ്പ് ഭാഗത്ത് കൊതുകിന്റെ ഉറവിടനശീകരണം നടത്തി. 175 വീടുകളില് കുട്ടികള് ബോധവത്കരണവും നടത്തി. ടെറസുകള്, ടാങ്കുകള്, കിണറുകള് എന്നിവ പരിശോധിച്ച് കൊതുകിന്റെ കൂത്താടികളെ നശിപ്പിച്ചു. 
ജില്ലാ വെക്ടര് കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ ഈ സേവനം. താളിപ്പടപ്പ് അങ്കണവാടിയില് നടന്ന പരിപാടി നഗരസഭാ കൗണ്‌സിലര് അബ്ദുള് റഹ്മാന് ഉദ്ഘാടനം ചെയ്തു. സുനില്കുമാര്, സീഡ് കോഓര്ഡിനേറ്റര് പി.ടി.ഉഷ എന്നിവര് നേതൃത്വം നല്കി. 19 കുട്ടികളാണ് പരിപാടിയില് പങ്കെടുത്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Print this news