ചക്കവിഭവങ്ങളുമായി സീഡ് കുട്ടികള്‍

Posted By : ksdadmin On 14th August 2015


 

 
 
കാഞ്ഞങ്ങാട്: മാതൃഭൂമി പത്രത്തിലെ 'ചതിക്കാത്ത ചക്ക' എന്ന പരമ്പരയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബല്ലാ ഈസ്റ്റിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ചക്കമഹോത്സവം സംഘടിപ്പിച്ചു.
വീടുകളില്‍നിന്ന് അമ്മമാരുടെ സഹായത്തോടെ തയ്യാറാക്കിയ ചക്ക ഇഡ്ഡലി, ചക്കപ്പുട്ട്, ചപ്പാത്തി റോള്‍, ചക്ക ഫ്രൈ, ചക്കക്കുരു സ്വീറ്റ് മിക്‌സ്, ചക്കവരട്ടി, ചക്കപ്പായസം, ചക്കച്ചമിണി വറ്റല്‍ തുടങ്ങി 45ഓളം വിഭവങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചു.
പത്തുതരം വിഭവങ്ങളൊരുക്കിയ ആറാംതരത്തിലെ ശ്രീരാഗും ശ്രീലക്ഷ്മിയും യു.പി. തലത്തിലും എട്ടാംതരത്തിലെ അനഘ ഹൈസ്‌കൂള്‍ തലത്തിലും മികവ് തെളിയിച്ചു. പ്രഥമാധ്യാപകന്‍ എല്‍.വസന്തന്‍ ഉദ്ഘാടനംചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.അനിത, പരിസ്ഥിതി ക്‌ളബ് കണ്‍വീനര്‍ കെ.എന്‍.ശ്യാമള എന്നിവര്‍ നേതൃത്വം നല്കി
 
 
 

Print this news