മുന്നാട് ഗവ. ഹൈസ്‌കൂളില്‍ ഔഷധത്തോട്ടവുമായി സീഡ്

Posted By : ksdadmin On 14th August 2015


 

 
മുന്നാട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി സൗഹൃദ സംഘത്തിന്റെയും നേതൃത്വത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുങ്ങുന്നു. രണ്ടുവര്‍ഷംകൊണ്ട് 500 ഔഷധച്ചെടികള്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഇത്തവണ 200 ചെടികള്‍ നടും. പ്രദര്ശനമൊരുക്കി ഔഷധച്ചെടികളെപ്പറ്റി വിവരണംനല്കാന്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനവും നല്കും. ജലക്ഷാമവും കന്നുകാലി ശല്യവും നേരിട്ടുന്ന സ്‌കൂള്‍വളപ്പില്‍ പദ്ധതിക്കുവേണ്ടി പോളിഫാം ഒരുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതരും കുട്ടികളും.
ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം അശോകമരം നട്ട് കെ.കുഞ്ഞിരാമന് എം.എല്‍.എ. നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് എ.രാഘവന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍, വാര്‍ഡംഗങ്ങളായ ശ്രീലത, ശാന്ത, പ്രഥമാധ്യാപിക പി.കെ.വിജയലക്ഷ്മി, പി.ടി.എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചേരിപ്പാടി എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.കെ.ജയപ്രകാശ് സ്വാഗതംപറഞ്ഞു. 
ജില്ലാ പഞ്ചായത്തിന്റെ ആര്യണകം പദ്ധതി നടപ്പാക്കുന്ന സ്‌കൂളിനെ 2017ഓടെ സമ്പൂര്‍ണ ഹരിതവിദ്യാലയമാക്കാനും ലക്ഷ്യമുണ്ട്.
 
 
 
 
 

Print this news