പരിയാരം: ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി പ്രകൃതിയേയും പരിസ്ഥിതിയേയും കൂടുതല്‍ അറിയാന്‍ പരിയാരം കെ.കെ.എന്‍.പി.എം.ഗവ. ഹൈസ്‌കൂള്‍ സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാടായിപ്പാറയില്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രകൃതിപഠനയാത്രയും മഴനനയല്‍ ക്യാമ്പും പക്ഷിചിത്രശലഭ നിരീക്ഷണവുമുണ്ടായിരുന്നു. അപൂര്‍വയിനം സസ്യങ്ങളും കുട്ടികള്‍ നിരീക്ഷിച്ചു. മാടായിപ്പാറയുടെ ചരിത്രജൈവ പശ്ചാത്തലത്തെക്കുറിച്ച് ഇ.വി.സന്തോഷ്‌കുമാര്‍ ക്‌ളാസെടുത്തു. പാറയില്‍ ചിതറിക്കിടന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും വൃത്തിയാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ജെ.മൈക്കിള്‍, കെ.ലീല, കെ.ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വംനല്കി.