മാട്ടൂല്‍: സി.എച്ച്.എം.കെ.എസ്. സ്‌കൂള്‍ മാട്ടൂല്‍ സീഡ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍തല പച്ചക്കറിക്കൃഷി നടത്തുന്നു. പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്കിലെ മികച്ച കുട്ടിക്കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീശാന്തിന് വിത്തുനല്കി മാട്ടൂല്‍ കൃഷി ഓഫീസര്‍ ഷിജി മാത്യു നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിളംബരജാഥയ്ക്ക് പ്രഥമാധ്യാപകന്‍ അനൂപ് കുമാര്‍, സുബ്രഹ്മണ്യന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.എം.സുസ്മിത, അധ്യാപകരായ സൗമ്യ, പ്രിയ, പ്രകാശന്‍ മാടായി തുടങ്ങിയവര്‍ നേതൃത്വംനല്കി.