ജൈവകൃഷിക്ക് വളക്കൂറേകാന്‍ സീഡ് പ്രവര്‍ത്തകരുടെ സന്ദേശം

Posted By : ptaadmin On 12th August 2015


 പന്തളം: മണ്ണിനെ നോവിക്കാതെയും ജൈവസംരക്ഷണത്തിനു മുന്‍തൂക്കം കൊടുത്തും കൃഷിയിറക്കാനുള്ള സന്ദേശവുമായി സീഡ് പ്രവര്‍ത്തകര്‍ മന്ത്രിക്കു മുന്നിലെത്തി. 

പന്തളം എന്‍.എസ്.എസ്. ഇംഗ്ലൂഷ് മീഡിയം യു.പി.സ്‌കൂളിലെ സീഡ് അംഗങ്ങളാണ് തെള്ളിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെത്തിയ മന്ത്രി കെ.പി.മോഹനനെ നേരില്‍ കണ്ടത്. 

മണ്ണറിഞ്ഞ് വിള, വിളയറിഞ്ഞ് വളം എന്നീ കൃഷിമന്ത്രവും ജൈവകൃഷിരീതിയുടെ പ്രത്യേകതകളും തയ്യാറാക്കിയ ലഘുലേഖ മന്ത്രിക്കും ഉദ്ഘാടനച്ചടങ്ങിനെത്തിയവര്‍ക്കും കുട്ടികള്‍ വിതരണം ചെയ്തു. കുട്ടികളുടെ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു.

Print this news