ഒറ്റപ്പാലം: സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധറാലിയുമായി ഹിരോഷിമദിനാചരണം ശ്രദ്ധേയമായി. ചെറുമുണ്ടശ്ശേരി സീഡ്, സാമൂഹ്യശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
പ്രഭാഷണം, പ്രതിജ്ഞ, യുദ്ധവിരുദ്ധ പതിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍നിര്‍മാണം എന്നിവയുണ്ടായി. പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ശ്രീകുമാരി, ടി. പ്രകാശ്, കെ. മഞ്ജു, ബി.പി. ഗീത എന്നിവര്‍ നേതൃത്വം നല്‍കി.