നടുവട്ടം: ഗവ. ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് 'നന്മമരത്തിന്റെ തണലില്‍ സമാധാനത്തിന്റെ കൈയൊപ്പ്' സംഘടിപ്പിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം.എ. സമദ് ഉദ്ഘാടനം ചെയ്തു. സമാധാന സന്ദേശങ്ങളെഴുതിയ ഇലകളും വെള്ള ബലൂണുകളും തൂക്കിയിട്ടായിരുന്നു നന്മമരം ഒരുക്കിയത്.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലിയും നടത്തി. പ്രധാനാധ്യാപകന്‍ സി.എസ്. ലംബോദരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന, ജെ.ആര്‍.സി. കണ്‍വീനര്‍ സി.വി. രാധിക, പി.ടി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.