പാനൂര്‍: കൊളവല്ലൂര്‍ യു.പി.സ്‌കൂള് വിദ്യാര്‍ഥികള്‍ കര്‍ഷകദിന വിളംബരജാഥ നടത്തി. കര്‍ഷകവേഷത്തില് കാര്‍ഷിക ഉപകരണങ്ങളുമായി നടത്തിയ ജാഥയ്ക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.
സെന്‍ട്രല് പുത്തൂര്‍ എല്‍.പി.സ്‌കൂള് വിദ്യാര്‍ഥികള്‍ കര്‍ഷകദിനസന്ദേശയാത്ര നടത്തി.
കെ.സുവീണ്‍, പി.കെ.രോഷിത്ത് എന്നിവര്‍ നേതൃത്വം നല്കി. ചെണ്ടയാട് ലക്ഷ്മിവിലാസം എല്‍.പി.സ്‌കൂള് വിദ്യാര്‍ഥികള്‍ നടത്തിയ കര്‍ഷകദിന വിളംബരജാഥ വാര്‍ഡംഗം പതിയന്റവിട ചന്ദ്രി ഉദ്ഘാടനംചെയ്തു. കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പുഷ്പവല്ലി, ബി.എസ്.താല്‍ബിന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.