മയ്യില്‍: നണിയൂര്‍ നമ്പ്രം മാപ്പിള എ.എല്‍.പി. സ്‌കൂളിലെ ഹരിതം.കോം സീഡ് ക്ലബ്ബിന്റെ കുട്ടിത്തോട്ടം ഒരുങ്ങുന്നു. കുട്ടിത്തോട്ടം ഒരുക്കലിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എം.കെ.പി.മുസ്തഫ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.അന്‍സാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മയ്യില്‍ കൃഷിഓഫീസര്‍ വി.പി.രാജന്‍ കര്‍ഷകനായ ആര്‍.പി.അബ്ദുറഹ്മാന്‍ ഹാജിയെ ആദരിച്ചു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, ആര്‍.ബി.ഇബ്രാഹിംകുട്ടി, സജീവ് പി., സ്‌കൂള്‍ പ്രഥമാധ്യാപിക പി.ടി.പ്രേമാവതി, വി.സ്മിത എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.പി.അഷ്‌റഫ് നേതൃത്വംനല്കി. ബോധവത്കരണ റാലിയും നടത്തി.