ചാരുംമൂട്: മാതൃഭൂമി സീഡ്ക്ലബ്ബും ചുനക്കര കൃഷിഭവനും ചേര്‍ന്ന് ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതി തുടങ്ങി.
ഇതിന്റെ ഭാഗമായി 1,500 ഓളം വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, പയര്‍, ചീര എന്നിവയുടെ വിത്തുകള്‍ അടങ്ങിയ പാക്കറ്റുകളാണ് നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ബി. ബിനു പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മനോജ് കമ്പനിവിള അധ്യക്ഷനായി. കൃഷി ഓഫീസര്‍ എ.എസ്. സംഗീത, കൃഷി അസിസ്റ്റന്റ് ബി. സുനു, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍. മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ. ഷീലാമണി, ഡി. മെറ്റില്‍ബായി, എല്‍. ഹരി, ജോസി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജെ. ജഫീഷ് എന്നിവര്‍ പ്രസംഗിച്ചു. മികച്ചരീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക് സീഡ്ക്ലബ് സമ്മാനങ്ങള്‍ നല്കും.