ഇരിട്ടി: മഴയെയും മണ്ണിനെയും തൊട്ടറിയാന്‍ ഒരു ദിവസം അവര്‍ നീക്കിവെച്ചു. മഴക്കാഴ്ച ആസ്വദിക്കാനായി കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ്ക്‌ളബ് നടത്തിയ യാത്രയാണ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായത്. 60ഓളം കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. പ്രകൃതിപാഠങ്ങള്‍ മനസ്സിലാക്കി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം വള്ള്യാട് ബണ്ട്യന്‍ പുഴക്കരയിലേക്കായിരുന്നു ഇവരുടെ യാത്ര.
മഴനടത്തവും വഴിയില്‍ വിത്തുപാകലും കഴിഞ്ഞ് സ്‌കൂളില്‍ തിരികെ എത്തുമ്പോള്‍ ഇവര്‍ക്ക് കഴിക്കാന്‍ ചൂടുള്ള കഞ്ഞിയും ചമ്മന്തിയും ഒരുക്കിയിരുന്നു. തുടര്‍ന്ന് പ്രകൃതിക്വിസ് മത്സരവും നടത്തി.
മദര്‍ പി.ടി.എ. പ്രസിഡന്റ് സെറീന പുന്നാടിന്റെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
വിജയരാജന്‍, കെ.എ.ബാബു, സി.ബാബു, കെ.റനിത, സി.അജയന്‍, വി.വി.കമലാക്ഷി, സി.കെ.ലളിത, എം.സി.വത്സല, പി.വി.ശ്രീലത, വി.ടി.കാഞ്ചന, പി.ഉഷ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, പി.വിഷ്ണു, ഹൃദയ വി.കെ., ഋതികാ ശ്രീലേഷ്, പി.കെ.വിനീത്, കെ.അംജിത്ത്, പി.ഷിഫാന, ടി.ആര്‍.നിധിന്‍ എന്നിവര്‍ നേതൃത്വം നല്കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് സാബു സ്വാഗതവും കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു.