പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി സീഡ്‌

Posted By : ptaadmin On 11th August 2015


 പന്തളം: മഴക്കാലരോഗങ്ങളെ തടയാനും വിഷമയമായ പച്ചക്കറികളെയും ഭക്ഷണപദാര്‍ത്ഥങ്ങളെയും കുറിച്ച് ബോധവത്കരിക്കാനുമായി സീഡ് പ്രവര്‍ത്തകര്‍ ബോധവത്കരണക്ലൂസ് നടത്തി. തട്ടയില്‍ എസ്.കെ.യു.പി.സ്‌കൂളിലെ കുട്ടികളാണ് സ്‌കൂളില്‍ ബോധവത്കരണ പരിപാടിയും സെമിനാറും നടത്തിയത്.
ഡോ. രാഖി ക്ലൂസ് ഉദ്ഘാടനം ചെയ്തു. സുധാമണി, സജിത വി.പിള്ള എന്നിവര്‍ ക്ലൂസ്സെടുത്തു. പി.ടി.എ. പ്രസിഡന്റ് ബി.സുധാകുമാരി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആര്‍.അനിതാകുമാരി സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Print this news