മലപ്പുറം:- മട്ടുപ്പാവിൽ കൃഷിയൊരുക്കി പൂവത്താണി എ.എം.യു.പി. സ്‌കൂൾ

Posted By : mlpadmin On 7th August 2015


 

കോട്ടയ്ക്കൽ: പൂവത്താണി എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ മട്ടുപ്പാവിൽ പച്ചക്കറിക്കൃഷിയൊരുക്കി. സ്‌കൂൾ കെട്ടിടത്തിനുമുകളിൽ ഏകദേശം മൂവായിരം ചതുരശ്രയടി സ്ഥലത്താണ് 350 ഗ്രോബാഗുകളിലായി  കൃഷിനടത്തുന്നത്.
 വഴുതന, പച്ചമുളക്, വെണ്ട, പയർ, കയ്പ, ചീര, മത്തൻ, ചുരങ്ങ എന്നിവയാണുള്ളത്.  ഓണത്തിന് ഒന്നാംഘട്ട വിളവെടുപ്പാണ്  ലക്ഷ്യം. 
പ്രഥമാധ്യാപകൻ മണികണ്ഠൻ , സീഡ് കോ ഓർഡിനേറ്റർ അഭിലാഷ്, അധ്യാപകരായ  സുരേഷ്ബാബു, ഷംസുദീൻ, മനോജ്, രവീന്ദ്രനാഥൻ, നികേഷ്, ഹസ്സൻ എന്നിവർ നേതൃത്വംനൽകി.  
 
 

Print this news