പേരൂര്‍ സ്‌കൂളില്‍ സീഡ് പച്ചക്കറിക്കൃഷിക്ക് തുടക്കമായി

Posted By : pkdadmin On 6th August 2015


ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്‌കൂളില്‍ സീഡ് പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ലക്കിടി കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷി ചെയ്തുവരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഈ പച്ചക്കറികള്‍ ഉപയോഗിക്കുന്നതെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ് പറഞ്ഞു. പച്ചക്കറിക്കൃഷി ലക്കിടി കൃഷി ഓഫീസര്‍ എസ്. സുധ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക വി. മല്ലിക, സീനിയര്‍ അധ്യാപികമാരായ കെ. പി. ഓമന, ഡി. രമണി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ്, പി. രാജേന്ദ്രന്‍, സെയ്തലവി, സജിത്, സീഡ് ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം നെല്‍ ക്കൃഷി ചെയ്തിരുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രമാണ് കൃഷിക്കുപയോഗിക്കുന്നതെന്ന് സീഡ് ക്ലബ്ബംഗങ്ങളും കോ-ഓര്‍ഡിനേറ്ററും പറഞ്ഞു.

Print this news