വാടാനപ്പള്ളി: എയ്ഡഡ് മേഖലയിലെ മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി.ടി.എ.യുടെ പുരസ്‌കാരം തൃത്തല്ലൂര്‍ യു.പി. സ്‌കൂളിന് മികവിനുള്ള അംഗീകാരമായി. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌കൂള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സക്രിയമാണ്.
കഴിഞ്ഞവര്‍ഷം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെ സീഡ് വിദ്യാലയമായി തൃത്തല്ലൂര്‍ യു.പി. സ്‌കൂളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉപജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ നെല്‍കൃഷിക്കുള്ള പുരസ്‌കാരവും തൃത്തല്ലൂര്‍ യു.പി. സ്‌കൂളിനായിരുന്നു. കുട്ടികള്‍ക്കൊപ്പം മുഴുവന്‍ അധ്യാപകരും പി.ടി.എ.യും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുവെന്നതും സ്‌കൂളിന്റെ സവിശേഷതയാണ്.
തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ.യില്‍നിന്ന് പ്രധാനാധ്യാപിക സി.പി. ഷീജ, പി.ടി.എ. പ്രസിഡന്റ് ആര്‍.ഇ.എ. നാസര്‍, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ദീപന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് എ.എ. ജാഫര്‍, ബിന്ദു പ്രഭു, ഷീജ കാര്‍ത്തികേയന്‍, ടി.ബി. ഷീല എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.
തിങ്കളാഴ്ച നടന്ന ആഹ്ലാദപ്രകടനത്തിന് അജിത് പ്രേം, ശ്രീജ മൗസമി, എന്‍.എസ്. നിഷ, എന്‍.വി. സന്തോഷ്, സി.പി. ബിമല്‍റോയ് എന്നിവര്‍ നേതൃത്വം നല്‍കി.