പന്തളം: ക്ലാസ്മുറിയുടെ നാല് ചുമരുകള്‍വിട്ട് പുറത്തിറങ്ങി മരത്തണലില്‍ കാറ്റുകൊണ്ട് പഠിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഉന്മേഷമായി സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍തന്നെ നട്ടുവളര്‍ത്തിയ മരത്തിന്റെ തണല്‍കൂടിയായപ്പോള്‍ ആ തണലിന് കൂടുതല്‍ കുളിര്‍മ കിട്ടി.
പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് ഗ്രീന്‍ ക്ലാസ്‌റൂം ഒരുക്കിയത്. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളാണ് മരത്തണലില്‍ നടന്നത്. ക്ലാസ് മുറിയുടെ വിരസതയകറ്റാനായി ഇടയ്ക്ക് മരത്തണലിനെ ക്ലാസ്മുറിയാക്കി പഠനം നടത്താനും സീഡ് പ്രവര്‍ത്തകര്‍ തീരുമാനമെടുത്തു.