കോട്ടയ്ക്കൽ: കുറ്റിപ്പാല ഗാർഡൻവാലി ഇംഗ്‌ളീഷ്മീഡിയം ഹയർെസക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിൽ ജൈവകാർഷിക വിത്തുവിതരണവും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണവും സംഘടിപ്പിച്ചു. സ്‌കൂൾപ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ സ്‌കൂൾലീഡർ പി.കെ. മെഹ്‌സാന മഹറിന് വിത്തുനൽകി ഉദ്ഘാടനംചെയ്തു. കലാമിന്റെ ചിത്രംവരച്ചും സേവനസന്ദേശങ്ങൾ അവതരിപ്പിച്ചും സീഡ് ക്ലബ്ബ് അംഗങ്ങൾ അദ്ദേഹത്തിന്റെ ഓർമപുതുക്കി. വൈസ് പ്രിൻസിപ്പൽ എ.പി. ലീന, അഷ്‌റഫ് കുന്നത്തൊടി, ടി. സുമേഷ്, സീഡ് കോഓർഡിനേറ്റർ സാഹിർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.