സമാധാനസന്ദേശവുമായി വിദ്യാര്‍ത്ഥികള്‍

Posted By : tcradmin On 12th August 2013


 
ഇരിങ്ങാലക്കുട:ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്-സീഡ് വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞയും സഡോക്കോ കൊക്കുകളുമായി മാതൃകയായി. ലോകത്തെ നടുക്കിയ ദുരന്തത്തിന്റെ പരിണതഫലങ്ങള്‍ പേറി മരണത്തെ തോല്‍പ്പിക്കാന്‍ ആയിരം സഡോക്കോ കൊക്കുകളെ നിര്‍മ്മിച്ച സുസുക്കിയുടെ സ്മരണാര്‍ത്ഥമാണ് കൊക്കുകള്‍ സൃഷ്ടിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി സി. ഉദ്ഘാടനം ചെയ്തു. 
  എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ നരേന്ദ്രന്‍ എ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത്, നൂറിന്‍ റിയ, സുദേവ്, സഫ്വാന ബീഗം, രുഗ്മ, ജിബിഷ, വിഷ്ണു, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
 

 

Print this news