ചെമ്പ്ര: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്മരണയ്ക്കായി സി.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ആല്‍മരവും പനിനീര്‍ച്ചെടിയും വെച്ചുപിടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെയും നന്മ പദ്ധതിയുടെയും ഭാഗമായുള്ള ജൂനിയര്‍ റെഡ്േക്രാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കലാമുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രദര്‍ശനവും നടത്തി. പ്രധാനാധ്യാപിക വി.പി. ഉഷാദേവി, അബ്ദുള്‍മുനീര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. അരുണ്‍, നൂര്‍മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി