നടുവട്ടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുക്കുറ്റി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. സ്‌കൂളിനോടുചേര്‍ന്ന സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. പി.ടി.എ. പ്രസിഡന്റ് കെ. ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ തൈകള്‍നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ സി.എസ്. ലംബോദരന്‍, ഡെപ്യൂട്ടി പ്രധാനാധ്യാപകന്‍ വി. മുഹമ്മദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന, സ്റ്റാഫ് സെക്രട്ടറി കെ. പ്രമോദ്, പി.ടി. ചന്ദ്രന്‍, ജോജോ മാത്യു, കെ. പ്രേംകുമാര്‍, കൃഷ്ണകുമാരന്‍, കെ. സുധ എന്നിവര്‍ നേതൃത്വംനല്‍കി.