ഒറ്റപ്പാലം: കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ കാരുണ്യനിധി പദ്ധതിയിലേക്ക് ഈവര്‍ഷത്തെ ധനസമാഹരണം തുടങ്ങി. വിദ്യാര്‍ഥിനിയായ അശ്വതി ബി. നായര്‍ ആയിരംരൂപ ആദ്യ തുകയായി നല്‍കി. പിറന്നാള്‍ദിനത്തില്‍ മിഠായി നല്‍കുന്നതിനുപകരം പണം അവശത അനുഭവിക്കുന്നവരെ സഹായിക്കാനായി നീക്കിവെച്ച് കഴിഞ്ഞവര്‍ഷമാണ് പദ്ധതി തുടങ്ങിയത്.
വിദ്യാര്‍ഥിക്ക് തകര്‍ന്ന വീട് നന്നാക്കല്‍, കാന്‍സര്‍ ചികിത്സാസഹായം എന്നിങ്ങനെയായി 50,000 രൂപയുടെ സഹായം പദ്ധതിയിലൂടെ നല്‍കിയിരുന്നു.
പ്രധാനാധ്യാപിക കെ. വത്സല, എം.സി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. സ്വാമിനാഥന്‍, യു.ജി. ഷൈജു, എം. നിധിന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.