അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി ചെമ്പകത്തൈയും തണല്‍മരങ്ങളും

Posted By : pkdadmin On 4th August 2015


പട്ടാമ്പി: മണ്ണേങ്ങോട് എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഡോ. അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി സ്‌കൂള്‍ മുറ്റത്ത് ചെമ്പകത്തൈ നട്ടു. കൂടാതെ കൊപ്പം-ചെര്‍പ്പുളശ്ശേരി റോഡിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ സ്ഥലത്ത് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
പേരാല്‍, അരണമരം, വേങ്ങ, പൂവരശ്, മാവ്, പ്ലാവ്, മരോട്ടി, ഗുല്‍മോഹര്‍ എന്നീ വൃക്ഷത്തൈകളാണ് നട്ടത്.
പ്രധാനാധ്യാപകന്‍ എം. കൃഷ്ണദാസന്‍, സീഡ് കോ-ഓര്‍ഡിനേര്‍ പി. രവീന്ദ്രന്‍, പി. ശോഭന, എം. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

Print this news