അരുവിക്കരക്കോണം: അവശത അനുഭവിക്കുന്നവര്‍ക്കും സാമ്പത്തിക പരാധീനതയുള്ള രോഗികള്‍ക്കും കൈത്താങ്ങായാണ് അരുവിക്കരക്കോണം കെ.പി.ഗോപിനാഥന്‍ നായര്‍ മെമ്മോറിയല്‍ സ്‌കൂള്‍ സീഡ് ക്ലബ് മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മൂന്നാംസ്ഥാനം നേടിയത്.
മക്കള്‍ ഉപേക്ഷിച്ച് ആരോരുമില്ലാതെ പുഴുവരിക്കുന്ന ശരീരവുമായി യാതന അനുഭവിച്ച പങ്കജാക്ഷിയമ്മ എന്ന വൃദ്ധയുടെ സംരക്ഷണം ഏറ്റെടുത്തതാണ് എടുത്തുപറയേണ്ടത്. കുട്ടികളുടെ വലിയ മനസ്സുകളെ ഗോകുലം മെഡിക്കല്‍ കോളേജാണ് വിദഗ്ദ്ധചികിത്സയ്ക്കും സംരക്ഷണത്തിനുമായി പങ്കജാക്ഷിയമ്മയെ ഏറ്റെടുത്തത്.
വേറിട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ നടത്തി. ലഹരിവിരുദ്ധ ഭവനം, വയോമിത്ര, ആശ്വാസകിരണം പ്രോഗ്രാം നടപ്പാക്കല്‍, കൗമാര വിദ്യാഭ്യാസ ക്യാമ്പ് അങ്ങനെ നീണ്ടുപോകുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മാതൃഭൂമി ലവ്പ്ലാസ്റ്റിക് പദ്ധതിക്കും സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അംബികയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രചാരം കൊടുത്തു. മറ്റ് സ്‌കൂളുകള്‍ക്കും മാതൃകയായ ഈ പ്രവര്‍ത്തനം ലവ്പ്ലാസ്റ്റിക് പദ്ധതി സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുന്നതിനും സഹായിച്ചു. ഏകദേശം മൂവായിരം കിലോ പ്ലാസ്റ്റിക് ആണ് ലവ്പ്ലാസ്റ്റിക് പദ്ധതിയിലൂടെ സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ സമാഹരിച്ചത്.