തിരുവില്വാമല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷസംരക്ഷണത്തിന്റെ ഭാഗമായി സീഡംഗങ്ങള്‍ പ്ലാവിന് തറ നിര്‍മ്മിച്ചപ്പോള്‍
തിരുവില്വാമല: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷസംരക്ഷണം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാലയ വളപ്പിലെ പ്ലാവ് മരത്തിന് തറ നിര്‍മ്മിച്ചു. മണ്ണൊലിപ്പു മൂലം പ്ലാവിന്റെ വേര് പുറത്ത് വന്ന നിലയിലായിരുന്നു. തറ നിര്‍മ്മിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഒഴിവു സമയത്ത് ഇരുന്ന് വിശ്രമിക്കാന്‍ സൗകര്യമായി. കൂടുതല്‍ മരങ്ങള്‍ ഇത്തരത്തില്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതായി സീഡ്്് കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ബിന്ദു അറിയിച്ചു.
വളപ്പിലെ മരങ്ങളുടെ പേരെഴുതി വെക്കുക, വൃക്ഷ സര്‍വ്വെ നടത്തല്‍ തുടങ്ങിയ പരിപാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ബിന്ദു, എ.ടി. ശാന്ത, സി. പ്രഭാകരന്‍, സീഡ്്് ക്ലബ്ബ്്് ലീഡര്‍ കെ. അനൂപ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്്് നേതൃത്വം നല്‍കി.