അടൂര്‍: അമ്മമാര്‍ നല്ല ശ്രോതാക്കളായാല്‍, നമ്മുടെ മക്കള്‍പറയുന്നത് കേള്‍ക്കാന്‍ സമയം ഉള്ളവരായി മാറിയാല്‍ അവര്‍ ഒരിക്കലും തെറ്റിന്റെ വഴിയിലേക്ക് പോകില്ലെന്ന് അടൂര്‍ ഡിവൈ.എസ്.പി. എ.നസീം പറഞ്ഞു. പറക്കോട് പി.ജി. എം. ഗേള്‍സ് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ 'അമ്മ അറിയാന്‍' സെമിനാറില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. മുന്നൂറിലധികം അമ്മമാരാണ് സെമിനാറിനെത്തിയത്. ഹെഡ്മിസ്ട്രസ് ആര്‍.എല്‍. ഗീത അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ചിന്തു, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീലത, പി.അനിത, ജി.റാണി എന്നിവര്‍ പ്രസംഗിച്ചു.