ചെറുവത്തൂര്‍: 'ആരോഗ്യസംരക്ഷണത്തിന് കര്‍ക്കടകക്കഞ്ഞി' എന്ന സന്ദേശവുമായി കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്.
സ്‌കൂളിലെ മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കോഴ്‌സിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കര്‍ക്കിടക ഔഷധ കഞ്ഞിക്കൂട്ട് വിതരണംനടത്തി.
ഔഷധക്കൂട്ട് സീഡ് അംഗങ്ങളില്‍നിന്ന് പ്രിന്‍സിപ്പല്‍ എം.വിശ്വനാഥന്‍ സ്വീകരിച്ചു. 'ആരോഗ്യ സംരക്ഷണം മഴക്കാലങ്ങളില്‍' എന്ന വിഷയത്തില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.എ.അജിത് ക്ലാസെടുത്തു. ടി.റജി തോമസ്, ഒ.വി.ചിത്രേശന്‍, ടി.തുളസീധരന്‍ എന്നിവര്‍ നേതൃത്വംനല്കി.