മുള്ളേരിയ: െഡങ്കിപ്പനി വ്യാപകമായ കാറഡുക്കയില്‍ കൊതുകുകളെ തുരത്താന്‍ ഗപ്പി മീനുകളുമായി സീഡ് കുട്ടികള്‍ ഇറങ്ങി. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ വളര്‍ത്തിയ ആയിരത്തോളം ഗപ്പി മീനുകളെ കുപ്പികളിലാക്കി കുളങ്ങളിലും കിണറുകളിലും നിക്ഷേപിച്ചു.
ഡെങ്കിപ്പനി ബാധിച്ച് കാറഡുക്കയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. സീഡ് കോഓര്‍ഡിനേറ്റര്‍ രാജന്റെ നേതൃത്വത്തിലാണ് ഗപ്പി മീനുകളെ വളര്‍ത്തിയത്.
കുട്ടികളുടെ വീടുകളിലും സ്‌കൂളിനുസമീപത്തെ വീടുകളിലുമാണ് ഒന്നാംഘട്ടത്തില്‍ മീനുകളെ നിക്ഷേപിച്ചത്.