പട്ടാമ്പി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആലൂര്‍ എ.എം.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും ജാഥയില്‍ പങ്കെടുത്തു.
തുടര്‍ന്നുനടന്ന യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് എ.വി. മണികണ്ഠന്‍, പ്രധാനാധ്യാപിക ബി. രാജലക്ഷ്മി, അധ്യാപകരായ കെ. ഉണ്ണിക്കൃഷ്ണന്‍, എം. നാരായണന്‍, റിനു, വിനു തുടങ്ങിയവര്‍ സംസാരിച്ചു.