തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബിന്റെയും തിരുവേഗപ്പുറ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വീട്ടിലൊരുതോട്ടം പദ്ധതിക്ക് തുടക്കമായി. ജൈവ കൃഷിരീതികള്‍ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികള്‍ വീട്ടില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കയാണ് പദ്ധതിയിലുടെ. പച്ചക്കറിവിത്തുകള്‍ നല്‍കി പ്രധാനാധ്യാപകന്‍ സി.എസ്. ലംബോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപ പ്രധാനാധ്യാപകന്‍ വി. മുഹമ്മദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന തുടങ്ങിയവര്‍ സംസാരിച്ചു.