അബ്ദുല്‍ കലാമിന് സ്മൃതിവനമൊരുക്കി കാട്ടുകുളത്തെ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 1st August 2015


 ഒറ്റപ്പാലം: കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി എന്നും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ ഓര്‍ക്കും. സ്‌കൂള്‍മുറ്റത്ത് ഒരുക്കുന്ന സ്മൃതിവനം ഇനി കലാമിനെ ഓര്‍മിപ്പിച്ച് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യും. ഇതിന്റെ തുടക്കമെന്നോണം 25-ഓളം വൃക്ഷത്തൈകള്‍ നട്ടു. 
സ്‌കൂളിലെ 'ഹരിതം' സീഡ് ക്ലബ്ബ് മുന്നിട്ടിറങ്ങിയാണ് ആദരസൂചകമായി വേറിട്ടദൗത്യം ഏറ്റെടുത്തത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, ടി. ഗീത, എം. ആര്യകുമാര്‍, വി. മണികണ്ഠന്‍, സീഡ് റിപ്പോര്‍ട്ടര്‍ റോസ് മരിയ, ഗീതാഞ്ജലി, രേഷ്മ, തോമസ് എബ്രഹാം, സംഗീത് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news