ഒറ്റപ്പാലം: എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നക്ഷത്രവനംപദ്ധതിക്ക് തുടക്കമായി. 27 നക്ഷത്രങ്ങളെ സൂചിപ്പിക്കുന്ന 27 ഔഷധ വൃക്ഷത്തൈകള്‍ നട്ടു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, ഹരിത സേന, ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. രാജേഷ് അടയ്ക്കാപ്പുത്തൂര്‍ കാഞ്ഞിരത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. െ
ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.സി. വര്‍ഗീസ്, പ്രധാനാധ്യാപിക എം. ലില്ലി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഇന്ദുമോഹന്‍, വി. അമ്പിളി, എസ്. വന്ദന എന്നിവര്‍ നേതൃത്വം നല്‍കി.