ലക്കിടി: മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ച് പേരൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മൗനജാഥ നടത്തി. പി.ടി.എ. പ്രസിഡന്റ് യു.പി. രവി, സ്‌കൂള്‍ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ. ശ്രീനി, കെ. ഭാസ്‌കരന്‍നായര്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.