മത്സ്യക്കുഞ്ഞ് വിതരണം നടത്തി

Posted By : tcradmin On 8th August 2013


കൊടുങ്ങല്ലൂര്‍: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് അംഗങ്ങള്‍ സംഘടിപ്പിച്ച പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും ശ്രദ്ധേയമായി. ശാസ്ത്രീയ അലങ്കാര മത്സ്യകൃഷിയെക്കുറിച്ച് ക്ലാസ് എടുത്തു. മത്സ്യക്കുഞ്ഞ് വിതരണം ആനന്ദന്‍ തോട്ടാരത്ത് നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക എ.ബി. മീന, ഷാജി വാഴൂര്‍, പി.ആര്‍. പ്രദീപ്, കെ.എം. പ്രകാശന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി. പാര്‍ത്ഥസാരഥി എന്നിവര്‍ പ്രസംഗിച്ചു 

Print this news