അലനല്ലൂര്‍: എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കംകുറിച്ചു. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 20 സെന്റ് സ്ഥലത്താണ് ഒന്നാംഘട്ടത്തില്‍ കൃഷിയൊരുക്കുന്നത്.
മത്തന്‍, ഇളവന്‍, പടവലം, ചുരങ്ങ, മുളക്, ചേന തുടങ്ങിയ ഇനങ്ങളിലാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പച്ചക്കറിത്തോട്ടത്തിന് പൂര്‍ണമായും ജൈവവളപ്രയോഗവും പരിപാലനവുമാണ് നടത്തുന്നത്. തോട്ടത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ കെ.പി. ഉമ്മര്‍ തൈനട്ട് നിര്‍വഹിച്ചു.
കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ടി.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.കെ. യാക്കൂബ്, പുളിക്കല്‍ ഹംസ, ഉമ്മര്‍ ഖത്വാബ്, ഇ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.