അബ്ദുല്‍ കലാമിന് സീഡ് ക്‌ളബ്ബിന്റെ സ്മരണാഞ്ജലി

Posted By : ptaadmin On 31st July 2015


മണ്ണടി: ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന് സീഡ് ക്‌ളബ്ബിന്റെ ആദരാഞ്ജലി. മണ്ണടി എച്ച്.എസ്. ആന്‍ഡ് വി.എച്ച്.എസ്. സ്‌കൂളിലെ 'മഴമരം' സീഡ് ക്‌ളബ്ബ് മുന്‍ രാഷ്ട്രപതിയുടെ സ്മരണയ്ക്കായി സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ട് സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. പത്തനംതിട്ട എസ്.ബി. ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം എം.ആര്‍.ജയപ്രസാദ് അധ്യക്ഷതവഹിച്ചു. സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ റോണി ജോണ്‍ പദ്ധതി വിശദീകരിച്ചു.

പരിസ്ഥിതിയും മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണവകുപ്പ് റിട്ട. അസി. ഡയറക്ടര്‍ രാമാനുജന്‍തമ്പി ക്‌ളാസ്സെടുത്തു. കൃഷി ഓഫീസര്‍ ജോര്‍ജ് തോമസ് പച്ചക്കറിവിത്ത് വിതരണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഡോ.പി.ശ്രീദേവി, പ്രിന്‍സിപ്പല്‍ പി.ശ്രീലക്ഷ്മി, എച്ച്.എം. ജി.ജെ.മഞ്ജു, പി.ടി.എ.പ്രസിഡന്റ് ജോര്‍ജ്കുട്ടി, ബി.സനില്‍കുമാര്‍, ആര്‍.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.ശിവന്‍പിള്ള സ്വാഗതവും ജോ.േകാഓര്‍ഡിനേറ്റര്‍ രാജേഷ് കെ.നായര്‍ നന്ദിയും പറഞ്ഞു.

Print this news