ലക്ഷ്മിതരു നട്ട് ഗ്രീന് മൗണ്ട് സ്‌കൂളില് സീഡ്

Posted By : klmadmin On 31st July 2015


 

 
ലക്ഷ്മിതരു നട്ട് ഗ്രീന് മൗണ്ട് സ്‌കൂളില് 
സീഡ് പ്രവര്ത്തനത്തിന് തുടക്കമായി 
ചവറ ഗ്രീന് മൗണ്ട് പബ്ലിക് സ്‌കൂളില് സീഡ് പ്രവര്ത്തകര് വൃക്ഷത്തൈ നട്ട്  
സീഡ് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുന്നു 
ചവറ: ഗ്രീന് മൗണ്ട് പബ്ലിക് സ്‌കൂളില് ലക്ഷ്മിതരുവിന്റെ തൈ നട്ട് സീഡ് പ്രവര്ത്തനത്തിന് തുടക്കമായി. 
പ്രകൃതിക്ക് താങ്ങായി വൃക്ഷങ്ങള് വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് വിദ്യാര്ഥികള് സ്‌കൂള് അങ്കണത്തില് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചത്. 
മരങ്ങള്‍ സംരക്ഷിക്കുകയും പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാനായി ഭൂമിക്ക് ഒരു കൈത്താങ്ങ് എന്ന മുദ്രാവാക്യം ഉയര്ത്തി വനവൃക്ഷം പരിപാടി തുടങ്ങാനും പ്രവര്ത്തകര് തീരുമാനിച്ചു. 
തുടര്ന്ന് പ്രകൃതിസംരക്ഷണം നിത്യജീവിതത്തില് പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ ക്ലാസും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എന്.ബാബു നിര്വഹിച്ചു. പ്രഥമാധ്യാപിക അനിത അശോക് ലക്ഷ്മിതരുവിന്റെ പ്രത്യേകതകളെപ്പറ്റി ക്ലാസെടുത്തു. 
സീഡ് കോഓര്ഡിനേറ്റര് പ്രമീത, പി.ടി.എ. പ്രതിനിധി എല്.നടരാജന്, അധ്യാപക പ്രതിനിധി ഗീതാദേവി അമ്മ, അധ്യാപകരായ കലാദേവി, ആശാ വില്‌സണ്, ദീപ ദിലീപ് എന്നിവര് സംസാരിച്ചു. 
 
 

Print this news