സീഡ് ക്ലബ് അംഗത്തിന്റെ പ്രഥമശുശ്രൂഷ
ഗുരുമാതാവിന് രക്ഷയായി
ശ്രീനാഥ് ആര്.പിള്ള
സീഡ് റിപ്പോര്‍ട്ടര്‍: അന്‍സു തോമസ്
രണ്ടാംവര്‍ഷ അഗ്രിക്കള്‍ച്ചര്‍, ഡി.വി.എച്ച്.എസ്. മൈലം.
കൊട്ടാരക്കര: മൈലം ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് അംഗം ശ്രീനാഥ് ആര്.പിള്ളയുടെ അവസരോചിത ഇടപെടല്‍മൂലം അയല്‍വാസിയും ടീച്ചറുടെ അമ്മയുമായ മൈലം കൃഷ്ണവിലാസത്തില് തങ്കമ്മയുടെ ജീവന് രക്ഷിക്കാനായി. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവര്‍ക്ക് പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയതിനാലാണ് ജീവന് രക്ഷിക്കാനായത്.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് (ട്രാക്ക്ടോമാ കെയര്‍ ആന്‍ഡ് ആക്സിഡന്റ് സൊസൈറ്റി, കൊല്ലം) കൊല്ലം മെഡിസിറ്റി ആസ്പത്രിയുമായി സഹകരിച്ച് സീഡ് ക്ളബ് അംഗങ്ങള്‍ക്ക് നല്കിയ പ്രഥമശുശ്രൂഷയിലുള്ള പരിശീലനംകൊണ്ടാണ് ഈ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിഞ്ഞത്. ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ പ്രോത്സാഹനവും അംഗീകാരവും അര്‍ഹിക്കുന്നവരാണെന്ന് ടീച്ചറെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.