കടലാവിള കാര്‍മല്‍ സ്‌കൂളില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ്

Posted By : klmadmin On 31st July 2015


 

 
 
കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന 
കാന്‍സര്‍ ബോധവത്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ സ്മിത സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര: കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ ബോധവത്കരണ ക്ലാസ് നടത്തി. 
ഗ്ലോബല്‍ കാന്‍സര്‍ കണ്‍സേണ്‍ ഇന്ത്യ ജനറല്‍ മാനേജര്‍ മഞ്ജു സുജിത്ത് ക്ലാസ് നയിച്ചു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഈ മാരകരോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ പ്രതിപാദിച്ചു. 
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത സുഭാഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു. സീഡ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ സ്റ്റെഫി റേച്ചല്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഥമാധ്യാപിക എം.എല്‍.ജയശ്രീ, സീഡ് അധ്യാപക കോഓര്‍ഡിനേറ്റര്‍മാരായ കുമാര്‍ ആന്റണി, പി.എസ്.യമുന, അധ്യാപകരായ ശ്രീജ വിനു, അനൂപ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
 
 

Print this news