തളിപ്പറമ്പ്: പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ സീഡ് ക്ലബ് ഒരുക്കിയ ഔഷധസസ്യ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് നാട്ടറിവ് പകര്‍ന്നുനല്കി. വിവിധ ക്ലബ്ബുകളുടെ ഔപചാരിക ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പ്രദര്‍ശനമൊരുക്കിയത്. കുട്ടികള്‍ നാട്ടുവഴികളില്‍നിന്നും വീട്ടുവളപ്പില്‍നിന്നും ശേഖരിച്ച നൂറ്റമ്പതോളം സസ്യങ്ങളാണ് ശാസ്ത്രീയനാമവും ഔഷധഗുണവും രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കായാവ്, വിഷ്ണുക്രാന്തി, അശോകം, മേന്തോന്നി, മുള്ളാത്ത തുടങ്ങിയ ചെടികള്‍ ശ്രദ്ധേയമായി. 'ആരാദ്യംപറയും' എന്ന പരിപാടിയും നടത്തി. കര്‍ക്കടകത്തിലെ പത്തിലകളും ഔഷധനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും കുട്ടികളില്‍ കൗതുകമുണര്‍ത്തി. ഔഷധത്തോട്ടവുമൊരുക്കിയിട്ടുണ്ട്. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ രാജഗോപാലന്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ.പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സിസി കരോട്ട്, പ്രഥമാധ്യാപിക സിസ്റ്റര്‍ മരിയ ടോം, സ്റ്റാഫ് സെക്രട്ടറി റീേഗാ തോമസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജ ടി.എന്‍. എന്നിവര്‍ സംസാരിച്ചു.