ഔഷധസസ്യങ്ങള്‍ നട്ട് എസ്.കെ.വി.യില്‍ സീഡ് പ്രവര്‍ത്തനത്തിന് തുടക്കം

Posted By : ptaadmin On 29th July 2015


 പന്തളം: കര്‍ക്കടകമാസത്തില്‍ ഔഷധസസ്യങ്ങള്‍ നട്ട് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂള്‍ തുടക്കം കുറിച്ചു. തൊടികളിലെ ഔഷധസസ്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുകൂടിയാണ് ഔഷധസസ്യോദ്യാനമൊരുക്കിയത്. 
പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.പ്രഭാകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.വി കൃഷ്ണപിള്ള, എന്‍.എസ്.എസ്. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എ.കെ.വിജയന്‍, വിദ്യാധരന്‍, ബി.സുധാകുമാരി, വി.കെ.പ്രകാശ്, കെ.എസ്.ശ്രീലക്ഷ്മി, എസ്.സുധാദേവി, ദീപ ബി.പിള്ള, ജി.ചിത്ര, സരിത എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപിക ആര്‍.അനിതാകുമാരി സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Print this news