മഴക്കുഴികള്‍ നിര്‍മിച്ച് കരുനാഗപ്പള്ളി യു.പി.ജി.എസ്സില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന് തുടക്കം

Posted By : klmadmin On 26th July 2015


 

 
 
കരുനാഗപ്പള്ളി യു.പി.ജി.എസ്. അങ്കണത്തില്‍ മാതൃഭൂമി സീഡ്
 പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് മഴക്കുഴി നിര്‍മിക്കുന്നു
കരുനാഗപ്പള്ളി: ഭൂമിയെ ജലസമൃദ്ധമാക്കാന്‍ മഴക്കുഴികള്‍ നിര്‍മിച്ച് കരുനാഗപ്പള്ളി യു.പി.ജി.എസ്സില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന് തുടക്കമായി.
ജലം അമൂല്യമാണ്‌ശേഖരിക്കാം നാളേയ്ക്കായി എന്ന മുദ്രാവാക്യവുമായി ആയിരം മഴക്കുഴികള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 
   വിദ്യാര്‍ഥികളുടെ വീട്ടിലും സമീപത്തെ വീടുകളിലുമെല്ലാം മഴക്കുഴി നിര്‍മിക്കും. വരണ്ടുണങ്ങുന്ന ഭൂമിയെ രക്ഷിക്കാന്‍ മഴക്കുഴി നിര്‍മിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റര്‍ പ്രചാരണത്തിനും തുടക്കംകുറിച്ചു.  
സ്‌കൂള്‍ അങ്കണത്തില്‍ മഴക്കുഴി നിര്‍മിച്ച് പി.ടി.എ. പ്രസിഡന്റ് ജെ. ഹരിലാല്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി. മഴക്കുഴി സംബന്ധിച്ച് ബോധവത്കരണസന്ദേശം സീഡ് കണ്‍വീനര്‍ യദുകൃഷ്ണ വായിച്ചു.  മഴക്കുഴി നിര്‍മിച്ച് ഏറ്റവുമധികം വെള്ളം ശേഖരിക്കുന്ന ഹരിതസേന അംഗത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഥമാധ്യാപിക ഡി.ദേവകുമാരി പറഞ്ഞു. ഇതിനായി മഴക്കുഴികള്‍വഴി ശേഖരിക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിന് ശാസ്ത്രീയമായ രീതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൈവപച്ചക്കറിക്കൃഷി ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പി.ടി.എ. പ്രസിഡന്റ് ആര്‍.കെ.ദീപ, പ്രഥമാധ്യാപിക ഡി.ദേവകുമാരി, എം.ശ്രീലത, കെ.എന്‍.ആനന്ദന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
 
 

Print this news