തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ കൈപ്പാട് കൃഷിയെക്കുറിച്ച് പഠിക്കാനെത്തി. കര്‍ഷകനായ ചെമ്മഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കി. നടീല്‍ ഉദ്ഘാടനവും ചെയ്തു. ഏഴോം 1, ഏഴോം 2, ജൈവ നെല്‍വിത്തുകള്‍ വികസിപ്പിച്ചെടുത്തത് ഈ പ്രദേശത്താണ്.
കൈപ്പാട് കൃഷിയില്‍ മണ്‍സൂണിന്റെ സ്വാധീനം എന്ന വിഷയം ഗവേഷണ പ്രോജക്ടായി തിരഞ്ഞെടുത്ത് ജൈവ കോണ്ഗ്രസിലും ശാസ്ത്ര കോണ്‍ഗ്രസിലും അംഗീകാരം നേടിയ സീഡ് അംഗങ്ങള്‍ക്ക് കൃഷിരീതികള്‍ പുതിയ അറിവായി.
പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍, എം.പി.പ്രസന്ന, എ.നാരായണന്‍, കെ.കെ.ശശികുമാര്‍, കെ.പുഷ്പകുമാരി, രാജിനി, ശുഭ, റസിയ എന്നിവര്‍ നേതൃത്വം നല്‍കി.