മട്ടന്നൂര്‍: പാലാപ്പറമ്പ് സ്നേഹനികേതനിലെ മുത്തശ്ശിമാര്‍ക്ക് പെരുന്നാള്മധുരവുമായി ഇത്തവണയും സീഡ് വിദ്യാര്‍ഥികളെത്തി. പഴശ്ശി വെസ്റ്റ് യു.പി. സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്നേഹനികേതന്‍ സന്ദര്‍ശിച്ച് മധുരപലഹാരങ്ങളും വസ്ത്രങ്ങളും വിതരണംചെയ്തു. അധ്യാപകരുടെയും പി.ടി.എ. ഭാരവാഹികളുടെയും നേതൃത്വത്തില്‍ 40 വിദ്യാര്‍ഥികളാണ് സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ മുത്തശ്ശിമാര്‍ക്ക് സ്നേഹം പങ്കിടാനെത്തിയത്.
പാട്ടുപാടിയും അന്തേവാസികളുടെ വിശേഷങ്ങളന്വേഷിച്ചും മണിക്കൂറുകള്‍ ചെലവിട്ടശേഷമാണ് സീഡ് സംഘം മടങ്ങിയത്. പ്രഥമാധ്യാപിക എന്‍.പ്രസന്ന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.സി.മനോഹരന്, പി.ടി.എ. പ്രസിഡന്റ് പി.അജയന്, മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.സതി, മാനേജര്‍ എന്‍.സതി, കെ.സന്ധ്യ, കെ.വി.ചന്ദ്രി, ആശാലത പയ്യമ്പള്ളി, എന്‍.കെ.പ്രശാന്തന്, പി.രസിക്, പി.പി.ഷാജി, കെ.രജനി എന്നിവര്‍ നേതൃത്വംനല്കി.